Advertisement

ഇൻഫോസിസ് ജീവനക്കാർക്ക് കോളടിച്ചു: കമ്പനിയുടെ വമ്പൻ പ്രഖ്യാപനം, 90 ശതമാനം ബോണസ് നവംബറിലെ ശമ്പളത്തോടൊപ്പം

November 28, 2024
Google News 2 minutes Read
infosys getting back its shares

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ ഇൻഫോസിസ് ജീവനക്കാർക്ക് ശരാശരി 90% പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ ഫലങ്ങൾ പരിഗണിച്ചാണ് ഇത്. മിഡ്- ജൂനിയർ ലെവൽ ജീവനക്കാർക്കാണ് ഈ തുക കൂടുതലായി ലഭിക്കുക.

ഇൻഫോസിസിൽ 3.15 ലക്ഷം പേർ ജോലി ചെയ്യുന്നതാണ് കണക്ക്. സ്ഥാപനത്തിലെ ബോണസിന് അർഹരായ ജീവനക്കാർക്ക് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ഓരോ ജീവനക്കാരനും പെർഫോമൻസ് അടിസ്ഥാനമാക്കി വ്യത്യസ്ത ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബറിലെ ശമ്പളത്തോടൊപ്പം ഈ ബോണസും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ വാർഷികത്തിലും ഇൻഫോസിസ് വളർച്ചയുടെ പടവിലായിരുന്നു. സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസത്തിലും 4.7% വളർച്ചയാണ് മുൻവർഷത്തെ അപേക്ഷിച്ച് നേടിയത്. ഈ മൂന്നു മാസത്തിൽ മാത്രം 656 കോടി രൂപയുടെ നെറ്റ് പ്രോഫിറ്റ് നേടി. 5.1% വർദ്ധിച്ച വരുമാനം 40,986 കോടി രൂപയിലെത്തി. 2025 ജനുവരി മുതൽ ശമ്പള വർദ്ധനവ് നടപ്പിലാക്കുമെന്ന് ഇൻഫോസിസ് സിഇഒ സലീൽ പരേഖ് വ്യക്തമാക്കിയിട്ടുണ്ട്. ഈ നേട്ടം എല്ലാ ജീവനക്കാർക്കും ലഭിക്കും. 2022 സാമ്പത്തിക വർഷത്തിൽ ശമ്പള വർദ്ധനവ് മരവിപ്പിച്ചിരുന്നു, 2024 സാമ്പത്തിക വർഷത്തിൽ വൈകിയാണ് ശമ്പള വർദ്ധനവ് നടപ്പിലാക്കിയത്. ഇപ്പോഴത്തെ കമ്പനിയുടെ തീരുമാനം ജീവനക്കാർക്ക് ഏറെ ആശ്വാസകരമാണ്.

Story Highlights : Infosys announced a 90% average performance bonus for eligible employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here