ബവ്റിജസ് കോർപ്പറേഷനിൽ തൊണ്ണൂറായിരം രൂപ ബോണസ്

ബവ്റിജസ് കോർപറേഷനിൽ തൊണ്ണൂറായിരം രൂപ വരെ ബോണസ് നൽകാൻ തീരുമാനമായി. ഓണം അഡ്വാൻസ് 35,000 രൂപ നൽകും. താത്കാലിക ജീവനക്കാർക്ക് 5000 രൂപയും ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബോണസ് നൽകാൻ തീരുമാനമായി.
കെഎസ്ആർടിസി ശമ്പളവിതരണം നാളെ നടക്കും. മാനേജ്മെന്റ് – യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇതോടെ പണിമുടക്ക് പിൻവലിക്കാവുന്ന സാഹചര്യമാണെന്ന് യൂണിയനുകൾ വിലയിരുത്തുന്നു.
ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും. സ്വിഫ്റ്റ് ജീവനക്കാർക്കും മറ്റു കാഷ്വൽ ജീവനക്കാർക്കും 1000 രൂപ ഉത്സവബത്തയും നൽകും. അഡ്വാൻസ് പരിഗണിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകി.
Story Highlights: beverages onam bonus 90000
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here