Advertisement

ഹര്‍ത്താലിനെതിരെ ഹൈക്കോടതി

January 16, 2018
Google News 0 minutes Read
high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI highcourt slams thomas chandy hc against jacob thomas in connection with pattur case

ഹാര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിരോധിക്കപ്പെട്ട ബന്ദിനെ വേഷം മാറ്റി അവതരിപ്പിക്കലാണ് ഹര്‍ത്താലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. എല്ലാവരെയും അത് ദുരിതത്തിലാക്കുന്നു. ജനങ്ങളും ആശങ്കയോടെയാണ് ഹര്‍ത്താലുകളെ കാണുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ പോലും ഹര്‍ത്താലുകള്‍ ബാധിക്കുന്നുണ്ട്. നാടിന്റെ അന്തസിന് തന്നെ അത് അപമാനമാണെന്നും കോടതി പറഞ്ഞു. ഹര്‍ത്താലില്‍ പരിക്കേറ്റ കളമശേരി സ്വദേശി ചന്ദ്രബോസിന്റെ നഷ്ടപരിഹാരം സംബന്ധിച്ച വിധി ശരിവെച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ചന്ദ്രബോസിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here