വിവാഹമോതിരത്തില്‍ ചുംബിച്ച് അനുഷ്‌കയുടെ ‘നായകന്‍’ ; വിമര്‍ശിച്ചവര്‍ക്ക് കോലിയുടെ കലക്കന്‍ മറുപടി

സൗത്താഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിമര്‍ശകര്‍ക്കുള്ള കലക്കന്‍ മറുപടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി നല്‍കിയത്. സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ബാറ്റ്‌സ്മാന്‍മാരെ കറക്കുന്ന പിച്ചില്‍ ക്ഷമയോടെ ബാറ്റ് വീശിയും വേണ്ട സമയത്ത് സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബൗളേഴ്‌സിനെ കണക്കിന് പ്രഹരിച്ചും 150 റണ്‍സിലെത്തിയപ്പോഴായിരുന്നു വിരാട് കോലിയുടെ ഉഗ്രന്‍ മറുപടി. വ്യക്തിഗത സ്‌കോര്‍ 150ല്‍ എത്തിയപ്പോള്‍ ഭാര്യ അനുഷ്‌ക അണിയിച്ച വിവാഹമോതിരത്തില്‍ ചുംബിച്ചായിരുന്നു കോലി ആഹ്ലാദപ്രകടനം നടത്തിയത്. കഴുത്തിലെ മാലയില്‍ വിവാഹമോതിരം കോര്‍ത്തിട്ടിരുന്നതില്‍ ചുംബിച്ചാണ് കോലി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.
ആദ്യ ടെസ്റ്റില്‍ ടീം പരാജയപ്പെട്ടതും കോലി ബാറ്റിംഗില്‍ ശോഭിക്കാതിരുന്നതും നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. കോലി ബാറ്റിംഗില്‍ പരാജയപ്പെട്ടത് വിവാഹം കഴിഞ്ഞതിന്റെ ആലാസ്യത്തിലാണെന്നും ടീം ഗെയിമിനെ സീരിയസ് ആയി എടുക്കാതെയാണ് കോലി സൗത്താഫ്രിക്കയില്‍ എത്തിയതുമെന്നുമായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ വിമര്‍ശനം. അനുഷ്‌ക കോലിയുടെ രാശിയല്ലെന്ന രീതിയിലും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം സെഞ്ചൂറിയനില്‍ മറുപടി നല്‍കുകയായിരുന്നു കോലി.
ഈ മത്സരത്തില്‍ കൂടി കോലിയും ടീമും പരാജയപ്പെട്ടാല്‍ കോലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സേവാഗും ഭുവന്വേശര്‍ കുമാറിനെ ഒഴിവാക്കിയുള്ള ടീം സെലക്ഷന്‍ ശരിയായില്ലെന്ന് സുനില്‍ ഗവാസ്‌ക്കറും കോലിക്കെതിരെ നേരത്തേ വിമര്‍ശനം ഉന്നയിച്ചിരുന്നു. അത്തരം വിമര്‍ശകര്‍ക്കെല്ലാം കോലി മികച്ച ഇന്നിംഗ്‌സിലൂടെ മറുപടി നല്‍കുകയായിരുന്നു സെഞ്ചൂറിയനില്‍…
150 റണ്‍സ് നേടിയ കോലിയുടെ ആഹ്ലാദപ്രകടനം കാണാം…
? | Virat Kohli proudly showing everyone his engagement ring and kissing it after scoring 150* against South Africa today ?
More power to you both @imVkohli @AnushkaSharma ?❤️ #Virushka
(via @singhvishakha3 ) pic.twitter.com/6rlA8gNYSv— Anushka Sharma FC™ (@AnushkaSFanCIub) January 15, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here