നടിയെ ആക്രമിച്ച കേസ്; മാര്‍ട്ടിന്റെ രഹസ്യമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങളെന്ന് സൂചന

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നല്‍കിയ രഹസ്യമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങളുണ്ടെന്ന് സൂചന. തനിക്ക് രഹസ്യമായി ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് മാര്‍ട്ടിന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. നടിയേയും പള്‍സര്‍ സുനിയേയും പേടിയായതിനാല്‍ സുനിയുടെ മുന്നില്‍ നിന്ന് മൊഴി നല്‍കില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടു പോവാന്‍ നിര്‍ദ്ദേശിച്ച കോടതി അടച്ചിട്ട മുറിയില്‍ മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ കേള്‍ക്കുകയായിരുന്നു.ആക്രമിക്കപ്പെട്ട നടിയില്‍ നിന്നും മറ്റൊരു നിർമാതാവിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് മൊഴിയില്‍ ഉള്ളതെന്ന് മാർട്ടിന്റെ അഭിഭാഷകൻ സുരേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
martin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here