ബേനസീറിന്റെ കൊലപാതകം: ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ

പാക് മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്. 2007 ഡിസംബര്‍ 27നാണ് ബേനസീര്‍ ഭുേട്ടാ കൊല്ലപ്പെടുന്നത്. വീണ്ടും അധികാരത്തിലെത്തിയാല്‍ യു.എസുമായി സഹകരിച്ച് സംഘത്തെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുമെന്നതിനാലാണ് ബേനസീറിനെ കൊലപ്പെടുത്തിയതെന്ന് നിരോധിത സംഘടനയുടെ പുസ്തകത്തില്‍ പറയുന്നു. ഉര്‍ദു ഭാഷയില്‍ തയാറാക്കിയ ‘ഇന്‍ക്വിലാബ് മഹ്സൂദ് സൗത് വസീറിസ്താന്- ഫ്രം ബ്രിട്ടീഷ് രാജ് ടു അമേരിക്കന്‍ ഇംപീരിയലിസം’ എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശം. പാക് താലിബാന് നേതാവ് അബൂ മന്‍സൂര്‍ അസീം മഫ്തി നൂര്‍ വാലിയാണ് ഗ്രന്ഥകാരന്.
Pak Taliban claims it killed Benazir Bhutto
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here