Advertisement

സ്വന്തം മക്കളെ വര്‍ഷങ്ങളോളം മുറിയില്‍ പൂട്ടിയിട്ട മാതാപിതാക്കളെ അറസ്റ്റ് ചെയ്തു

January 16, 2018
0 minutes Read
david alan turpin

രണ്ട് മുതല്‍ 29വയസ്സ് വരെ പ്രായമുള്ള 13മക്കളെ വര്‍ഷങ്ങളോളം മുറിയില്‍ പൂട്ടിയിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. ലോസ് ആഞ്ജല്‍സിലെ പെറിസിലാണ് സംഭവം. കൂട്ടത്തില്‍ ഉണ്ടായിരുന്ന 17വയസ്സുള്ള പെണ്‍കുട്ടി തടവില്‍ നിന്ന് രക്ഷപ്പെട്ട് പോലീസില്‍ അറിയിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിഞ്ഞത്. പട്ടിണിക്കോലമായ കുട്ടികളെയാണ് ദുര്‍ഗന്ധം വമിക്കുന്ന മുറിയില്‍ നിന്ന് നിന്ന് പോലീസ് കണ്ടെത്തിയത്. 57 വയസ്സുകാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് അറസ്റ്റിലായത്.

തടവിലാക്കിയത് മുഴുവന്‍ ഇവരുടെ മക്കളെയാണെന്നാണ് സൂചന. രണ്ട് വയസ്സുള്ള കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. പോഷകാഹാരം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലാണ് എല്ലാവരും. ചങ്ങലയിട്ട് പൂട്ടിയ നിലയിലായിരുന്നു എല്ലാവരും. കുട്ടികളെ എല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചിരിക്കുകയാണ്. ഡേവിഡ് ടര്‍പിന്റെ മാതാപിതാക്കള്‍ ഈ വാര്‍ത്തയറിഞ്ഞ് വിശ്വസിക്കാനാകാതെ ഇരിക്കുകയാണ്. ടര്‍പ്പിനും ഭാര്യയും ഫോണ്‍ ചെയ്യാറുണ്ടെന്നും ഈ വാര്‍ത്ത ‍ ഞെട്ടിക്കുന്നുവെന്നുമാണ് പിതാവ് ജെയിംസ് ടര്‍പിന്‍ പ്രതികരിച്ചത്. മക്കള്‍ അടുത്തില്ലാത്തപ്പോഴാണ് ഇവര്‍ സ്ഥിരമായി വിളിക്കാറുള്ളതെന്നും ജെയിംസ് പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top