ഉദയംപേരൂരില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ചു

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ പെണ്‍കുട്ടിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ചു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ. ഉദയംപേരൂര്‍ സ്വദേശിയായ നീതുവിനെ 2014ഡിസംബര്‍ 18നാണ് ബിനുരാജ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. പ്രണയബന്ധത്തിലായിരുന്ന ഇരുവരും ഒളിച്ചോടിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാഞ്ഞതിനാല്‍ നീതുവിനെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. എന്നാല്‍ വീട്ടുകാര്‍ക്കൊപ്പം ആദ്യം പോകാതിരുന്ന നീതുവിനെ ഹോസ്റ്റലില്‍ നിറുത്തി. ഹോസ്റ്റല്‍ ഫീ അടച്ചിരുന്നത് ബിനുരാജായിരുന്നു.എന്നാല്‍ പിന്നീട് വീട്ടിലേക്ക് പോയ നീതു തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി ബിനുരാജിന് സംശയം തോന്നി. ഇതെ തുടര്‍ന്നുണ്ടായ പ്രതികാരത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. വീട്ടിലെ ടെറസില്‍ പല്ലുതേച്ച് കൊണ്ടിരുന്ന നീതുവിനെ ബിനുരാജ് വാക്കത്തിയുമായി എത്തി വെട്ടി വീഴ്ത്തുകയായിരുന്നു. പതിമൂന്നോളം വെട്ടാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. കഴുത്ത് ശരീരത്തില്‍ നിന്ന് ഏതാണ്ട് വേര്‍പ്പെട്ടിരുന്നു. അന്ന് തന്നെ പോലീസ് ബിനുരാജിനെ അറസ്റ്റ് ചെയ്തിരുന്നു. നാളെയാണ് കേസിലെ വിചാരണ ആരംഭിക്കേണ്ടിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here