സിപിഎം പ്രതികളുടെ സുഖചികിത്സ; ഡിഐജി റിപ്പോര്‍ട്ട് തേടി

കണ്ണൂര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ സുഖചികിത്സ നടത്തുന്ന കതിരൂര്‍ മനോജ്, ടി.പി വധക്കേസുകളിലെ സിപിഎം പ്രതികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഡിഐജി. ആശുപത്രി രേഖകള്‍ പുറത്തുപോയത് ഏങ്ങനെയാണെന്ന് അന്വേഷിക്കാനും ഡിഐജി ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് സുഖചികിത്സ നല്‍കിയതിനെ കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, പ്രതികളുടെ സുഖചികിത്സയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ യാതൊരു സുരക്ഷയുമില്ലാതെ സിപിഎം പ്രതികള്‍ക്ക് പോലീസ് സുഖചികിത്സയ്ക്ക് സൗകര്യമൊരുക്കുന്ന വാര്‍ത്ത ഇന്നലെയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അതിനെ തുടര്‍ന്നാണ് അധികാരികളുടെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here