കുറ്റപത്രം റദ്ദാക്കണം; ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. കേസിലെ കുറ്റപത്രം ചോദ്യം ചെയ്ത് നടന്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്രമിച്ച ദൃശ്യങ്ങള്‍ നിറുത്തിയിട്ട വാഹനത്തില്‍ നിന്ന് ചിത്രീകരിച്ചതാണെന്ന് പരാതിയുയര്‍ന്നിരുന്നു. ആദ്യ കുറ്റപത്രത്തില്‍നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിനു വിപരീതമാണ്. മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചില സമയങ്ങളില്‍ ഈ സ്ത്രീശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും അത് നിര്‍ദേശങ്ങളാണെന്നും ദിലീപ് ആരോപിക്കുന്നു. കുറപത്രത്തിന്റെ പകര്‍പ്പോ ഫോറന്‍സിക് റിപ്പോര്‍ട്ടോ തനിക്ക് നല്‍കിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here