അഗ്നി-5 മിസൈല്‍; പരീക്ഷണം വിജയകരം

ഇന്ത്യയുടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഇന്ന് രാവിലെ 9.54ന് ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലായിരുന്നു പരീക്ഷണം. ഭൂഖണ്ഡാന്തര മിസൈലായ അഗ്നി-5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്നി-5ന്റെ വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി. മൊബൈല്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടത്. 19 മിനിറ്റിനുള്ളില്‍ നിശ്ചിത ദൂരപരിധിയായ 4,900 കിലോമീറ്റര്‍ മറികടക്കാന്‍ അഗ്നി-5 ന് കഴിഞ്ഞു. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് പരീക്ഷണ വാര്‍ത്ത പുറത്തുവിട്ടത്. ആണവവാഹക മിസൈൽ രംഗത്ത് ഇന്ത്യയുടെ ശക്തി സ്രോതസാണ് അഗ്നി ശൃംഖല മിസൈലുകളും പൃഥ്വിയും. മൂന്നു ഘട്ടമുള്ള അഗ്നി-5 ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്പ്മെന്‍റ് ഒാർഗനൈസേഷൻ (ഡിആർഡിഒ) ആണ് വികസിപ്പിച്ചത്. 5,000 മുതൽ 5,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള 17 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുണ്ട്. മിസൈലിന് 1.5 ടൺ ആണ് ഭാരം.
We have successfully launched nuclear capable ballistic missile Agni-V today: Defence Minister Nirmala Sitharaman in Chennai (File pic) pic.twitter.com/6KivWbmZg6
— ANI (@ANI) January 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here