മാനഭംഗക്കേസിൽ പ്രതിയുടെ വധശിക്ഷ കഠിന തടവായി ഹൈക്കോടതി കുറച്ചു

മാനഭംഗക്കേസിൽ പ്രതിയുടെ വധശിക്ഷ 25 വർഷം കഠിന തടവായി ഹൈക്കോടതി കുറച്ചു. ഓച്ചിറ സ്വദേശി 27 കാരൻ വിശ്വരാജന് ആലപ്പുഴ സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി ഇളവ് ചെയ്തത്. പരോളില്ലാത്ത തടവാണ് കോടതി വിധിച്ചിട്ടുള്ളത്. ചെട്ടികുളങ്ങര സ്വദേശിയായ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കുളത്തിൽ തള്ളി
കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് അപൂർവങ്ങളിൽ അപൂർവം അല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒക്ടോബർ 24 നായിരുന്നു സംഭവം ജോലി കഴിഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയായ 34 കാരിയെ പ്രതി രാത്രി 7 മണി സമയത്ത് വെള്ളക്കെട്ടിലുടെ വലിച്ചിഴച്ച് കൊണ്ടു പോവുകയും അബോധാവസ്ഥയിലായ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കുളത്തിൽ തള്ളുകയുമായിരുന്നു. സർക്കാർ സമർപ്പിച്ച വധശിക്ഷ സ്ഥിരീകരിക്കൽ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here