ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

പോയ വര്‍ഷത്തെ ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തന്നെയാണ് ഐ.സി.സിയുടെ ഏകദിന ടീമിനെയും ടെസ്റ്റ് ടീമിനെയും നയിക്കാനുള്ള ക്യാപ്റ്റന്‍ പദവി ലഭിച്ചിരിക്കുന്നതും. അതോടൊപ്പം സര്‍ ഗാര്‍ഫീല്‍ സോബേഴ്‌സ് ട്രോഫിയും വിരാട് കോഹ്‌ലി സ്വന്തമാക്കി. ടി-20 യിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ യുവേന്ദ്ര ചഹല്‍ സ്വന്തമാക്കി. പാകിസ്ഥാന്റെ ഹസന്‍ അലിയാണ് 2017ലെ എമര്‍ജിങ് ക്രിക്കറ്റര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഐസിസിയുടെ ഏകദിന ടീമില്‍ കോഹ്‌ലിയെ കൂടാതെ രോഹിത് ശര്‍മ്മയും ജസ്പ്രിത് ബുംറയും സ്ഥാനം പിടിച്ചു. ടെസ്റ്റ് ടീമില്‍ കോഹ്‌ലിക്ക് പുറമേ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍ ആര്‍. അശ്വിനും ചേതശ്വര്‍ പൂജാരയും മാത്രമാണ്. പോയ വര്‍ഷത്തെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് എല്ലാ വര്‍ഷവും ഐസിസി പുരസ്‌കാരം നിര്‍ണയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here