Advertisement

അരും കൊലയില്‍ നടുങ്ങി നാട്

January 18, 2018
0 minutes Read
jayamol

പെറ്റമ്മ സ്വന്തം മകനെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുക, മൃതശരീരം തീയിലിട്ട് ചുടുക. അറും കൊലയുടെ വാര്‍ത്തയറിഞ്ഞ് നടുങ്ങി നില്‍ക്കുകയാണ് കൊല്ലത്തെ കുരീപ്പള്ളി എന്ന ഗ്രാമം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുകൂടി പുറത്ത് എത്തിയതോടെ അമ്മയുടെ ക്രൂരതയില്‍  നാടും നാട്ടാരും സ്തംബ്ദരായിരിക്കുകയാണ്.
കഴുത്തില്‍ ഷാളുമുറുക്കി കൊന്ന ശേഷം രണ്ടിടത്ത് ഇട്ടാണ്  ജയമോള്‍ മകന്‍ ജിത്തു ജോബിന്റെ മൃതദേഹം കത്തിച്ചത്. കുരീപ്പള്ളി സെബദിയില്‍ ജോബ് ജി ജോണാണ് ജിത്തുവിന്റെ പിതാവ്.കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജിത്തു.

തിങ്കളാഴ്ച രാത്രി സ്കെയില്‍ വാങ്ങാന്‍ പുറത്ത് പോയ ജിത്തുവിനെ കാണാതാവുകയായിരുന്നു. രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ജിത്തുവിനെ കണ്ടത്താനായില്ല.  തുടര്‍ന്ന് പിതാവ് പിറ്റേദിവസം ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ അമ്മ ജയമോളുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് ജയമോളുടെ കൈയ്യില്‍ പൊള്ളലിന്റെ പാടു കണ്ടതോടെ അന്വേഷണം ജയമോളെ കേന്ദ്രീകരിച്ചാക്കി. തുടര്‍ന്ന് ഡോഗ് സ്ക്വാഡ് അടക്കമുള്ളവര്‍ എത്തി പരിശോധന നടത്തി. ഇതിനിടയിലാണ് വീടിനോട് ചേര്‍ന്ന വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ട് പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അവിടെ നടത്തിയ പരിശോധനയില്‍ ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ലഭിക്കുന്നത്. കഴുത്തില്‍ വെട്ടേറ്റ മൃതദേഹത്തിന്റെ കൈകളും കാല്‍പാദവും വെട്ടിമാറ്റിയ നിലയിലായിരുന്നു. ഒരു കാലിന്റെ മുട്ടിന് താഴെയും വെട്ടി മാറ്റിയിരുന്നു. ഇതെ തുടര്‍ന്ന് ജയമോളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മകന്‍ കളിയാക്കിയാല്‍ ജയമോള്‍ കണ്‍ട്രോള്‍ വിട്ട് ദേഷ്യപ്പെടുമെന്ന വെളിപ്പെടുത്തലുമായി പിതാവും രംഗത്ത് എത്തി. എന്നാല്‍ യാതൊരു കുറ്റബോധമോ ഭാവവ്യത്യാസവും ഇല്ലാതെയാണ് പോലീസ് സ്റ്റേഷനിലെത്തിയതും, മൊഴി നല്‍കിയതും. ജയമോളുടെ കൂടെ മറ്റൊരു യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടതോടെ ഒഴിവാക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top