Advertisement

എയര്‍പോര്‍ട്ടിലെ പരിശോധന; പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാനി സിനിമാ താരം

January 18, 2018
1 minute Read
saba qamar

പാക്കിസ്ഥാനില്‍ ജനിച്ചതിന് വിമാനത്താവളത്തിലെ പരിശോധനയുടെ പേരില്‍ അനുഭവിച്ച വിഷമതകള്‍ പങ്കുവച്ച് പാക്കിസ്ഥാനി താരം. സബ ഖമറാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അനുഭവിച്ച കഷ്ടതകള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സബ വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ കരഞ്ഞ് കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ജോര്‍ജിയയുടെ തലസ്ഥാനമായ തബ്ലിസിയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന് . ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അവിടെ. ഇന്ത്യക്കാരായ എല്ലാവരെയും പ്രവേശിപ്പിക്കുകയും തന്നെ തടഞ്ഞു വയ്ക്കുകയുമാണ് ഉണ്ടായത്. അത് താനൊരു പാക്കിസ്ഥാന്‍ സ്വദേശിയായതിനാലാണ്. നീണ്ട നേരത്തെ അഭിമുഖത്തിന് ശേഷമാണ് അവര്‍ തന്നെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചതെന്നാണ് നിറ കണ്ണുകളോടെ താരം വ്യക്തമാക്കുന്നത്.

saba qamar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top