Advertisement

ഭൂമിയിടപാട്; സഭാ നേതൃത്വത്തെ വിമര്‍ശിച്ച് വീണ്ടും സത്യദീപം

January 18, 2018
Google News 1 minute Read
sathyadeepam

സീറോ മലബാര്‍ സഭയുടെ വിവാദമായ ഭൂമിയിടപാടിനെ വിമര്‍ശിച്ച് സത്യദീപം.സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യദീപം ഭൂമി ഇടപാടിലെ യാഥാർഥ്യം മറച്ചു പിടിക്കുന്നത് ഉചിതമല്ലെന്നും സാമാന്യ ബുദ്ധി ഉള്ളവർ കാര്യങ്ങൾ മനസ്സിലാക്കിയെന്നും പിഴവുകൾ ഏറ്റുപറയുന്നതാണ് നല്ലതെന്നുമാണ് സത്യദീപത്തിലെ ലേഖനത്തില്‍ ഉള്ളത്. കഴിഞ്ഞ ലക്കത്തിലും ഭൂമിയിടപാടിനെ കുറിച്ച് വിമര്‍ശനം ഉണ്ടായിരുന്നു.

പിഴവുകൾ മാർപാപ്പാമാർ ഏറ്റുപറഞ്ഞപ്പോഴെല്ലാം സഭയുടെ യശസ്സ് വർധിച്ചിട്ടേ ഉള്ളൂ. സഭയുടെ പ്രതിച്ഛായയുടെ പേരിൽ സത്യത്തെ തമസ്കരിക്കരുത്. സിനഡ് മെത്രാൻ സമിതിയെ വെച്ചത് നല്ല കാര്യം സമിതി തെറ്റുകൾ ഒതുക്കി തീർക്കുകയാണ്. ഉണ്ടായ ക്ഷതം പരിഹരിക്കാനുള്ള നടപടിയാണ് ചെയ്യേണ്ടതെന്നും സത്യദീപത്തിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here