Advertisement

ഇലക്ഷന്‍ കമ്മീഷനെതിരെ ആം ആദ്മി ഹൈക്കോടതിയിലേക്ക്

January 19, 2018
Google News 0 minutes Read

ഡല്‍ഹിയില്‍ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ ഇലക്ഷന്‍ കമ്മീഷന്റെ നടപടിയ്‌ക്കെതിരെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഹൈക്കോടതിയിലേക്ക്. ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇത്തരം തരംതാഴ്ന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാരുടെ പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡല്‍ഹിയിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷമാണ് ഈ നടപടിയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നത്. 70 അംഗ സഭയില്‍ 66 പേരുടെ  ഭൂരിപക്ഷമുള്ളതിനാല്‍ 20 അംഗങ്ങള്‍ അയോഗ്യരായാലും 46 പേരുടെ ഭൂരിപക്ഷം സര്‍ക്കാരിന് ഉണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here