ഫിഫ റാങ്കിംഗ്; നില മെച്ചപ്പെടുത്തി ഇന്ത്യ

ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പോയിന്റ് പട്ടികയില്‍ നേരിയ കുതിപ്പ്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 102-ാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ടീമിന് ആകെ ഇപ്പോള്‍ 333 പോയിന്റ് ഉണ്ട്. കഴിഞ്ഞ ഒന്‍പത് കളികളില്‍ ഏഴെണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. കഴിഞ്ഞ കളികളിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ സഹായിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. ഫിഫ റാങ്കിംഗില്‍ ജര്‍മ്മനിയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ രണ്ടാം സ്ഥാനത്തും പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here