മലയാളി സൈനികന് വീരമൃത്യു

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു.മാവേലിക്കര പുന്നമൂട് സ്വദേശി ലാന്‍സ് നായിക് സാം എബ്രഹാമാണ്(34) വീരമൃത്യു വരിച്ചത്.ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സുന്ദര്‍ബാനി മേഖലയിലായിരുന്നു വെടിവയ്പ്പ്. ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വെടിവയ്പ്പിലായത് സാം കൊല്ലപ്പെട്ടത്.
അതിര്‍ത്തി മേഖലകളില്‍ ദിവസങ്ങളായി പാക് പ്രകോപനം തുടരുകയാണ്. തുടര്‍ച്ചയായ വെടിവയ്പ്പിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ, പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പും ഇന്ത്യ നല്‍കിയിട്ടുണ്ട്.
Lance Naik Sam Abraham of BSF lost his life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here