കുട്ടി ഒക്കാപ്പിക്ക് രാജകുമാരിയുടെ പേരിട്ട് മൃഗശാല അധികൃതർ

ഒരോ ജനനവും ആഘോഷിക്കാനുള്ള അവസരമാണ്. അതുപോലെ തന്നെയാണ് വിവാഹവും. ഇതു രണ്ടും ചേർത്ത് കളറാക്കിയിരിക്കുകയാണ് ലണ്ടൻ സുവോളജിക്കൽ ലാബ്. രാജകുടുംബത്തിൽ മേയ് 19 ന് നടക്കാനിരിക്കുന്ന വിവാഹത്തിന് ഒരു മുഴം മുൻപേ ആവേശത്തിര നീട്ടിയിരിക്കുകയാണ്. ഇവിടെ പിറന്നു വീണ കുട്ടി ഒക്കാപിക്ക് മൃഗശാലാ അധികൃതർ നൽകിയത് പ്രിൻസ് ഹാരിയുടെ ഭാവിവധുവിന്റെ പേര് !
മേരിക്കൻ അഭിനേത്രി മേഗൻ മാർക്കിളാണ് ഹാരി കണ്ടെത്തിയ രാജകുമാരി..അന്യരാജ്യക്കാരിയാണെങ്കിലും മേഗനെ സ്വന്തം പോലെ കാണുന്നെന്ന സന്ദേശം കൂടിയാണ് നാട്ടുകാർ നൽകുന്നത്. ഇതുതന്നെയാണ് ഇവർക്കുള്ള ആദ്യവിവാഹ സമ്മാനം. പേരു കൊണ്ട് വൈറലായ ബേബി ഒക്കാപിക്ക് ആരാധകരേറുകയാണ്. അമ്മ ഓണിയോടൊപ്പം കാണികളുടെ വാൽസല്യമേറ്റ് കഴിയുകയാണ് മേഗൻ.

Prince Harry and Meghan Markle
രാജകീയ വിവാഹത്തിനു മുന്നോടിയായി മേഗന് ആദരമൊരുക്കാനാണ് പേരിടൽ ഇത്തരത്തിലാക്കിയതെന്ന് അധികൃതർ വിശദീകരിക്കുന്നു.ജിറാഫ് വർഗ്ഗത്തിൽ പെട്ട ഒക്കാപികൾ അതീവ ഗുരുതര വംശനാശ ഭീഷണി നേരിടുന്നു. മേഗന്റെ പേരിലൂടെ നേടുന്ന പ്രശസ്തി ഇവയുടെ സംരക്ഷണത്തിലേക്ക് നയിച്ചേക്കുമെന്നാണ് ലണ്ടൻ സൂ ജീവനക്കാരുടെ പ്രതീക്ഷ. ഡിസംബർ 9 നായിരുന്നു ഒക്കാപിയുടെ ജനനം. കോംഗോയാണ് ഇവയുടെ ജന്മദേശം. സോക്‌സിട്ടതു പോലെ ഡിസൈനുള്ള കാലുകളാണ് ഒക്കാപികളുടെ അഴക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here