Advertisement

വംശീയ അധിക്ഷേപം മുതൽ കടുത്ത അവഗണന വരെ ,ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു ; ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ മേഗൻ മാർക്കിൾ

March 8, 2021
Google News 3 minutes Read

രാജ കുടുംബത്തിൽ നിന്നും നേരിട്ടിരുന്ന കടുത്ത അവഗണനയും വിവേചനവും തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ. താൻ നേരിട്ട മാനസിക സമ്മർദ്ദങ്ങൾ കാരണം തനിക്ക് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിക്കാൻ കാരണമായിട്ടുണ്ടെന്നും മേഗൻ വെളുപ്പെടുത്തി. യുഎസ് മാധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേഗന്റെ തുറന്നുപറച്ചിൽ.

മാനസിക സംഘർഷം കുറയ്ക്കാൻ വൈദ്യസഹായം ആവശ്യപെട്ടപ്പോൾ അതു നിക്ഷേധിച്ചു. പാസ്പോർട്ട് , തിരിച്ചറിയൽ രേഖകൾ എന്നിവപോലും കൈവശം വയ്ക്കാൻ അവർ അനുവദിച്ചിരുന്നില്ല. രാജ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മേഗൻ ഉന്നയിക്കുന്നത്. തന്റെ മകൻ ആർച്ചിയ്ക്ക് രാജകുടുംബത്തിൽ യാതൊരു അവകാശങ്ങളും ഉണ്ടാകാൻ പോകുന്നില്ലെന്ന് ഹാരി തന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിചാരിച്ചതിലും ഭീകരമായിരുന്നു അവസ്ഥയെന്നും മേഗൻ പറയുന്നു. തന്റെ മാതാവ് കറുത്തവംശജയും പിതാവ് വെളുത്ത വംശജനും ആയതിനാലാണ് രാജ കുടുംബത്തിൽ നിന്നും അവഗണനകൾ നേരിടേണ്ടി വന്നതെന്നും മേഗൻ വ്യക്തമാക്കുന്നു.

2020 ജനുവരിയിലാണ് കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞു പോകുന്നതായി ഹാരി പ്രഖ്യാപിച്ചത്. ഹാരി, മേഗനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത് . മേഗൻ ഹോളിവുഡ് നടിയും അമേരിക്കക്കാരിയും വിവാഹമോചിതയും, ഭാഗീകമായി കറുത്ത വർഗ്ഗക്കാരിയുമാണ്. ഇതേ തുടർന്നാകാം മേഗനെ അകറ്റി നിർത്താൻ രാജകുടുംബം തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മേഗൻ മാർക്കിൾ ,അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകൾ ലോക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

Story Highlights – ‘ I didn’t want to be alive anymore’. Prince Harry, Meghan reveal struggles behind royal rift in Oprah interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here