വിമാനത്തിൽ ഇനി ഇന്റർനെറ്റ് ഉപയോഗിക്കാം
വിമാനയാത്രയ്ക്കിടെ ഇനി ഇന്റർനെറ്റ് ഉപയോഗിക്കാം. വിമാനത്തിൽ ലഭിക്കുന്ന വൈഫൈ സൗകര്യം ഉപയോഗിക്കാനാണ് ട്രായിയുടെ പ്രധാന നിർദ്ദേശം. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തിൽ നൽകണമെന്നും നിർദേശമുണ്ട്.
ഇന്ത്യൻ ആകാശ പരിധിയിലൂടെ വിമാനത്തിൽ സഞ്ചരിക്കുന്നവർക്ക് ഇനി ഉപഗ്രഹ ഭൂതല നെറ്റ് വർക്കുകളുടെ സഹായത്തോടെ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ട്രായ് പുറത്തിറക്കി.
വിമാനയാത്രയ്ക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാപ്രശ്‌നങ്ങളോ ഇല്ലാതെ വേണം ശുപാർശ നടപ്പാക്കേണ്ടതെന്നും നിർദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തിൽ കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിലാണു സേവനം നൽകാൻ ശുപാർശ. ഇതിനായി മൊബൈൽ ഫോൺ ഫ്‌ലൈറ്റ് മോഡിൽ ആയിരിക്കണം.
can use internet in flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here