കൊല്ലത്ത് ആന ഇടഞ്ഞു; 12 പേർക്ക് പരിക്ക്

കൊല്ലം തഴുത്തലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. കൊട്ടിയത്ത് എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയെ മയക്കുവെടിവെച്ചാണ് തളച്ചത്. സംഭവത്തിൽ 12 പേർക്ക് പരിക്കുണ്ട്.
ഇടഞ്ഞ ആനയെ മയക്ക് വെടിവച്ചു തളച്ചു. തഴുത്തല ഗണപതി ക്ഷേത്ര മൈതാനത്തിനു സമീപം റോഡിലാണ് ആന ഇടഞ്ഞത്. ആനയുടെ വാലിൽ ചിലർ പിടിച്ചതാണ് ഇടയാൻ കാരണം. ആന ഇടഞ്ഞതോടെ ജനം പരിഭ്രാന്തരായി ഓടി.ആന പുറത്തിരുന്നവർക്ക് താഴെ ഇറങ്ങാൻ പറ്റാതെ വന്നു. ഇവരെയും കൊണ്ട് ആന തിരിഞ്ഞോടി. ഇതിനിടെ ആന പുറത്തിരുന്ന ഒരാൾ താഴെ വീണു. ആന റോഡിലൂടെ ഓടി വരുന്നതു കണ്ടു പരിഭ്രാന്തരായി ഓടിയവരാണു വീണു പരുക്കേറ്റത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here