Advertisement

പദ്മാവതിന് വേണ്ടി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്

January 22, 2018
Google News 9 minutes Read
Padmavath

റിലീസിന് മുന്‍പേ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് പദ്മാവത് എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം. മുന്‍പ് പദ്മാവതി എന്ന പേരായിരുന്നു സിനിമയ്ക്ക്. എന്നാല്‍ വിവാദങ്ങള്‍ കെട്ടഴിയാതെ വന്നപ്പോള്‍ സിനിമയുടെ പേരിലും സെന്‍സര്‍ ബോര്‍ഡിന് കത്രിക വെക്കേണ്ടി വന്നു. പദ്മാവതിയെ പദ്മാവത് എന്നാക്കി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് സെന്‍സര്‍ ബോര്‍ഡ് കരുതി. ഒടുവില്‍ സുപ്രീം കോടതിയും പദ്മാവത് വിഷയത്തില്‍ ഇടപെട്ടു. റിലീസ് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍ രാജസ്ഥാനും മധ്യപ്രദേശുമൊക്കെ പദ്മാവതിനെ ഒരു വിധേനയും സ്വീകരിക്കാന്‍ തയ്യാറല്ല. പദ്മാവതിനെതിരായ പ്രതിഷേധങ്ങള്‍ കൂടുതല്‍ രൂക്ഷമായി ആളികത്തവേ ആണ് രാജസ്ഥാനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
രാജസ്ഥാനിലെ ബില്‍വാരയിലാണ് സംഭവം നടന്നത്. 350 അടി ഉയരമുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറിനിന്ന് ഒരു യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. കൈയ്യില്‍ ഒരു കുപ്പി പെട്രോളുമായി ടവറിന് മുകളില്‍ കയറിയ യുവാവിന്റെ ആവശ്യം പദ്മാവത് സിനിമ രാജ്യത്ത് നിരോധിക്കണമെന്നാണ്. സിനിമ നിരോധിച്ചാല്‍ മാത്രമേ താന്‍ താഴേക്ക് ഇറങ്ങി വരികയുള്ളൂ എന്നും യുവാവ് പറഞ്ഞിട്ടുണ്ട്. ജനുവരി 25നാണ് പദ്മാവത് തിയ്യേറ്ററുകളില്‍ എത്തുന്നത്. സുപ്രീം കോടതി പദ്മാവതിന് യാതൊരു നിരോധനവും രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടില്ല.

അതേ സമയം, രജ്പുട്ട് കര്‍ണിസേന പദ്മാവതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചാല്‍ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവരുമെന്ന് കര്‍ണി സേന രാജസ്ഥാനില്‍ അറിയിച്ചിട്ടുണ്ട്. പ്രദര്‍ശനം നടത്താന്‍ മുന്നിട്ടിറങ്ങുന്നവര്‍ അതിന്റെ അന്തരഫലങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും കര്‍ണി സേന മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here