പെട്രോൾ വില എൺപത് രൂപയിൽ തൊട്ടു

ഇന്ത്യയിൽ പെട്രോൾ വില എൺപത് രൂപയായി. മുംബൈയിലാണ് പെട്രോൾ വില എൺപത് രൂപ തൊട്ടിരിക്കുന്നത്. ഡീസൽ വില 67.10 രൂപയുമായി. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനെത്തുടർന്ന്! ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നത്.
പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വിലയും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനായി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഇത് ജിഎസ്ടി കൌൺസിൽ ഉടൻ തന്നെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
അന്താരാഷ്ട്ര വിപണിയിലെ പെട്രോൾ വില കുത്തനെ ഉയരുന്നതിനാൽ ഇന്ത്യയിലെ ഇന്ധന വില വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പെട്രോളിന് സംസ്ഥാനങ്ങൾ നിശ്ചയിച്ചിരിക്കുന്ന സെസ് കുറയ്ക്കാനും പ്രധാൻ ആവശ്യപ്പെട്ടു.
petrol price touches 80
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here