യുഎഇയില്‍ പെട്രോള്‍ വില കുറച്ചു; ലിറ്ററിന് 15 ഫില്‍സ് കുറഞ്ഞു

യുഎഇയില്‍ പെട്രോള്‍ വില കുറച്ചു. ലിറ്ററിന് 15 ഫില്‍സ് വീതമാണ് കുറച്ചത്. ഇതോടെ സ്‌പെഷ്യല്‍ – സൂപ്പര്‍ പെട്രോളുകളുടെ വില മൂന്ന് ദിര്‍ഹത്തില്‍ താഴെയെത്തി. സൂപ്പര്‍ പെട്രോളിന് 2 ദിര്‍ഹം 99 ഫില്‍സും സ്‌പെഷ്യല്‍ പെട്രോളിന് 2 ദിര്‍ഹം 88 ഫില്‍സുമാണ് പുതിയ നിരക്ക്. (petrol price fall in UAE)
ഇ – പ്ലസിന്റെ വില 2 ദിര്‍ഹം 95 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 80 ഫില്‍സ് ആയി. അതേസമയം ഡീസലിന് നേരിയ തോതില്‍ വില വര്‍ധിപ്പിച്ചു. 2 ദിര്‍ഹം 88 ഫില്‍സില്‍ നിന്നും 2 ദിര്‍ഹം 89 ഫില്‍സ് ആയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും.
Story Highlights : petrol price fall in UAE
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here