ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കണം : ഓം പ്രകാശ് റാവത്ത്

ആധാർ കാർഡ് വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കണമെന്ന് നിയുക്ക കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ പി റാവത്ത്. ബയോമെട്രിക് വിവരങ്ങൾ കൂടിയുണ്ടെങ്കിൽ വോട്ടറെ പെട്ടെന്ന് തിരിച്ചറിയാനാകുമെന്ന് റാവത്ത് പറഞ്ഞു.
വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിച്ചാൽ പോളിംഗ് ബൂത്തിൽ കയറുന്നതിന് മുമ്പ് വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ വഴി വോട്ടറെ വേഗത്തിൽ തിരിച്ചറിയാനാകും. തെരഞ്ഞെടപ്പ് പ്രക്രിയ സുതാര്യമാക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആധാറുമായി തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കുന്നതിന് വോട്ടിംഗ് യന്ത്രത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും റാവത്ത് പറഞ്ഞു.
should link voters id and aadhar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here