Advertisement

ഈ വെളിച്ചെണ്ണകള്‍ നിരോധിച്ചു

January 23, 2018
Google News 1 minute Read

മായം കണ്ടെത്തിയതിനെ തുടര്‍ന്ന്  നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് കേരളത്തില്‍ നിരോധനം. എറണാകുളം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ്  കമ്മീഷണറാണ്  നിരോധനമേര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.  ഫുഡ് സേഫ്റ്റി ആന്റ്‌റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്  2006 സെക്ഷന്‍ 36(3)(ബി) പ്രകാരമാണ് നിരോധനം.വെളിച്ചെണ്ണയുടെ അനലിറ്റക്കല്‍ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം കാണിച്ചതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് എതിര്‍വശം, എച്ച്.എം.റ്റി റോഡ്, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്, വെങ്ങാപോട്ട, തിരുവനന്തപുരം), ആഗ്രോ കോക്കനട്ട് ഓയില്‍ (വിഷ്ണു ഓയില്‍ മില്‍സ്, കല്ലുകുറ്റിയില്‍ റോഡ്, കുഞ്ഞാച്ചി, പാലക്കാട്), കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍ (പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസസ്, കൈതക്കാട്, പട്ടിമറ്റം, എറണാകുളം) എന്നീ നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണയ്ക്കാണ് നിരോധനം.

WhatsApp Image 2018-01-23 at 15.03.53 (1)

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here