പരിക്ക് വില്ലനായി; റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍നിന്ന് പുറത്ത്

ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിന്‍ താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ മത്സരം നടക്കുന്നതിനിടെയാണ് നദാല്‍ പിന്മാറിയത്. പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനോടായിരുന്നു നദാല്‍ പോരാടിയിരുന്നത്. പോരാട്ടത്തിനിടയില്‍ പേശിവലിവ് ബാധിച്ചതോടെ അഞ്ചാം സെറ്റിനിടെയാണ് നദാല്‍ മത്സരത്തില്‍ നിന്ന് പിന്മാറിയത്. അഞ്ചാം സെറ്റിലെ ആദ്യ രണ്ട് ഗെയിമുകളും സിലിച്ച് നേടിയിരുന്നു. വിജയത്തോടെ സിലിച്ച് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. സ്‌കോര്‍: 6-3, 3-6, 2-6, 0-2

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top