Advertisement

പദ്മാവത് വിവാദം; ഹരിയാനയില്‍ വ്യാപക പ്രതിഷേധം

January 24, 2018
3 minutes Read

വിവാദ സിനിമയായ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് നാളെ തിയ്യേറ്ററുകളിലേക്ക് എത്താന്‍ തയ്യാറെടുക്കുമ്പോഴും സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. ഹരിയാനയില്‍ വ്യാപക പ്രതിഷേധമാണ് പദ്മാവതിനെതിരായി നടക്കുന്നത്. സിനിമയെ എതിര്‍ക്കുന്നവര്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ ബസിന് തീവെച്ചു. വ്യാപകമായ കല്ലേറില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി. ചരിത്രത്തെ വളച്ചൊടിക്കുന്നതും മതവിശ്വാസത്തിന് എതിരുമാണ് പദ്മാവതി എന്ന സിനിമയുടെ പ്രമേയം എന്നാണ് പദ്മാവത് വിരോധികളുടെ വാദം. നേരത്തേ വിവാദങ്ങളുടെ ഭാഗമായി പദ്മാവതി എന്ന പേര് മാറ്റിയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. തുടര്‍ന്നാണ് പദ്മാവത് എന്ന പേര് സ്വീകരിച്ചത്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top