‘പദ്മാവത് എല്ലാവരും കാണണം’; മലക്കം മറിഞ്ഞ് കര്‍ണിസേന

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിനെതിരെ വന്‍ പ്രക്ഷോഭങ്ങളും പ്രതിഷേധ പരിപാടികളും ഒരുക്കിയ കര്‍ണിസേന സ്വന്തം നിലപാട് മാറ്റി മലക്കം മറിയുന്നു. പദ്മാവത് നിരോധിക്കാന്‍ നടന്നവര്‍ ഇപ്പോഴിതാ എല്ലാവരെയും തിയേറ്ററിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവരും പദ്മാവത് കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമയ്‌ക്കെതിരെ നടത്തി പോന്നിരുന്ന പ്രതിഷേധം സംഘടന അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രജ്പുത് കര്‍ണിസേനയുടെ മുംബൈ വിഭാഗം നേതാവായ യോഗേന്ദ്ര സിംഗ് ഖട്ടര്‍, ദേശീയ നേതാവ് സുഖ്‌ദേവ് സിംഗ് ഗോഗാമദി എന്നിവര്‍ ചിത്രം കണ്ടെന്നും തങ്ങള്‍ തെറ്റിദ്ധരിച്ചപ്പോലെ ഒന്നും ചിത്രത്തില്‍ ഇല്ലെന്നും കര്‍ണിസേന പറയുന്നു.
റാണി പദ്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ചരിത്രം വളച്ചൊടിച്ചിരിക്കുകയാണെന്നും ഉന്നയിച്ചാണ് രജ്പുത് കര്‍ണിസേന വിഭാഗം പദ്മാവതിനെതിരെ പ്രതിഷേധവും നിരോധനവും ഏര്‍പ്പെടുത്തിയത്. പലയിടത്തും കര്‍ണിസേന വലിയ തോതിലുള്ള അക്രമങ്ങള്‍ അഴിച്ചുവിടുകയും സിനിമയെ എതിര്‍ക്കാത്തവരെ അക്രമിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here