Advertisement

തൃശൂര്‍ തിരുവില്വാമല ക്ഷേത്രത്തിലെ തീപിടുത്തം; ചുറ്റമ്പലം കത്തി നശിച്ചു

January 24, 2018
Google News 0 minutes Read
thiruvilwamala temple

ഇന്നലെ തൃശൂര്‍ തിരുവില്വാമല ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ ചുറ്റമ്പലം പൂര്‍ണ്ണമായി കത്തി നശിച്ചു. വടക്ക് കിഴക്കേ ചുറ്റമ്പലമാണ് കത്തിയമര്‍ന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ദീപാരാധനയ്ക്കിടെ വിളക്കില്‍ നിന്ന് തീപടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആളപായമില്ല. രാത്രി 11.30 ഓടെയാണ് തീയണച്ചത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. എന്നാല്‍ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ വെള്ളം തീര്‍ന്നുപോയത് പ്രതിസന്ധിയുണ്ടാക്കി.

ചുറ്റുവിളക്കിന് ശേഷം ക്ഷേത്രം അടച്ച ശേഷമാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here