കപ്പ് അടിക്കില്ലെങ്കിലും മാനം രക്ഷിക്കാന്‍ ഒരു ജയം വേണം ടീം ഇന്ത്യയ്ക്ക്

ടെസ്റ്റ് ക്രിക്കറ്റിലെ അപരാജിതരായി സൗത്താഫ്രിക്കയിലെത്തിയ ടീം ഇന്ത്യയ്ക്ക് ജോഹന്നാസ്ബര്‍ഗിലെത്തുമ്പോള്‍ ആശ്വസിക്കാന്‍ വകയില്ല. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും തോറ്റ് തുന്നംപാടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജോഹന്നാസ്ബര്‍ഗില്‍ പാഡണിയുന്നത്. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിന് മാനം രക്ഷിക്കാനെങ്കിലും ഒരു ജയം വേണം. ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലാണ് അവസാനത്തേയും മൂന്നാമത്തേയുമായ ടെസ്റ്റ്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. ഈ ടെസ്റ്റ് കൂടി പരാജയപ്പെട്ടാല്‍ അത് ക്യാപ്റ്റന്‍ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ പോലും ചോദ്യം ചെയ്‌തേക്കാം. പാര്‍ഥിവ് പട്ടേലിന് പകരം ദിനേശ് കാര്‍ത്തിക് കീപ്പര്‍ ഗ്ലൗ അണിയും. രോഹിത് ശര്‍മ്മയെ ഒഴിവാക്കി അജിങ്ക്യ രഹാനെ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും രഹാനെയെ ഒഴിവാക്കിയത് വലിയ വിവാദങ്ങളിലേക്ക് വഴി തെളിച്ചിരുന്നു. ഒന്നാം ടെസ്റ്റില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറിനെ മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കാം. രണ്ടാം ടെസ്റ്റില്‍ ഭുവനേശ്വര്‍ കുമാര്‍ കളിച്ചിരുന്നില്ല. മികച്ച ഫോമിലുള്ള സൗത്താഫ്രിക്കയെ ഈ ടെസ്റ്റിലെങ്കിലും പിടിച്ച് കെട്ടാനായാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here