പത്മാവത്; അഹമ്മദാബാദില്‍ പരക്കെ അക്രമം

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് നാളെ റിലീസാകാനിരിക്കെ അഹമ്മദാബാദില്‍ വ്യാപക അക്രമം. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്നിയ്ക്ക് ഇരയാക്കി. കടകള്‍ക്കും മാളുകള്‍ക്കും നേരെ കല്ലേറ് നടക്കുകയാണ്. ഇന്നലെ വൈകിട്ട് മുതലാണ് പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസിന് ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവെപ്പ് നടത്തേണ്ടതായും വന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. രജ്പുത് കര്‍ണി സേനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് കര്‍ണി സേന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here