കേഡല്‍ ഗുരുതരാവസ്ഥയില്‍

നന്ദന്‍കോട് കൂട്ടക്കൊലകേസിലെ പ്രതി കേഡൽ ജീൻസൺ രാജ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് കേഡല്‍ ഇപ്പോള്‍. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണെന്നാണ് വിവരം. പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു. ജന്നി രോഗമുള്ള കേഡലിന് ജന്നി ഉണ്ടായതിനെ തുടർന്ന് ഭക്ഷണപദാർത്ഥം ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തുടരുന്ന കേഡലിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഏപ്രിൽ ഒൻപതിനാണ് കാഡൽ ജീൻസൺ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും നന്തൻകോട് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിൽവച്ച വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ വിചാരണ നേരിടാനാകില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here