ജോഹനാസ്ബര്‍ഗ് ടെസ്റ്റ്; ഇന്ത്യ പൊരുതുന്നു

സൗത്താഫ്രിക്കയിലെ വേഗമേറിയ പിച്ചുകളുമായി ഇന്ത്യ പൊരുത്തപ്പെട്ടു തുടങ്ങി. പക്ഷേ പരമ്പര സൗത്താഫ്രിക്ക സ്വന്തമാക്കി കഴിഞ്ഞതിനാല്‍ ഒരു ആശ്വാസ ജയത്തിന് മാത്രമേ ആ പൊരുത്തപ്പെടല്‍ കൊണ്ട് വകയുള്ളൂ. ജോഹനാസ്ബര്‍ഗിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച പോരാട്ടം നടത്തുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ 187 റണ്‍സിന് പുറത്തായ ഇന്ത്യ സൗത്തഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 194ല്‍ അവസാനിപ്പിച്ചു. വെറും ഏഴ് റണ്‍സിന്റെ ലീഡ് മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കരുതലോടെയാണ് ബാറ്റ് വീശുന്നത്. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് നേടിയിട്ടുണ്ട്. 16 റണ്‍സ് നേടിയ പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മുരളി വിജയും ലോകേഷ് രാഹുലുമാണ് ഇപ്പോള്‍ ക്രീസില്‍. മൂന്നാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് കൂടുതല്‍ നിര്‍ണായകമാകും. ഇന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ജോഹന്നാസില്‍ മികച്ച പ്രകടനം നടത്തിയാല്‍ ടെസ്റ്റ് സീരിസിലെ ആശ്വാസജയവുമായി ഏകദിന പരമ്പരയിലേക്കുള്ള ഊര്‍ജ്ജം സമ്പാദിക്കാനാകും കോഹ്‌ലി പടയ്ക്ക്. ജസ്പ്രിത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സിനെ 194ല്‍ പിടിച്ചുകെട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here