ജോഹനാസ്ബര്‍ഗ് ടെസ്റ്റ്; ഇന്ത്യയ്ക്ക് വിജയം ഒന്‍പത് വിക്കറ്റ് അകലെ

ജോഹനാസ്ബര്‍ഗ് ടെസ്റ്റില്‍ രണ്ട് ദിവസങ്ങള്‍ ശേഷിക്കവേ സൗത്താഫ്രിക്കയക്ക് ഇനി വിജയിക്കാന്‍ വേണ്ടത് 224 റണ്‍സ്. ശേഷിക്കുന്നത് ഒന്‍പത് വിക്കറ്റുകളും. ആ ഒന്‍പത് വിക്കറ്റുകളാണ് ഇന്ത്യയുടെ വിജയം നിര്‍ണയിക്കുന്നത്. 241 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 17 റണ്‍സിനിടെ നഷ്ടമായത് ഒരു വിക്കറ്റ് മാത്രം. ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ആദ്യ ഇന്നിംഗിലെ പോലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബൗളേഴ്‌സ് നിറഞ്ഞാടിയാല്‍ പരമ്പരയിലെ ആശ്വാസ വിജയം ഇന്ന് തന്നെ ഉറപ്പിക്കാം. മൂന്നാം ടെസ്റ്റില്‍ വിജയമുറപ്പിക്കാന്‍ ഇന്ത്യ വീഴ്‌ത്തേണ്ടത് 224 റണ്‍സിനിടയില്‍ സൗത്താഫ്രിക്കയുടെ ശേഷിക്കുന്ന ഒന്‍പത് വിക്കറ്റുകളാണ്. ഉച്ഛയ്ക്ക് രണ്ട് മണിയോടെ ടെസ്റ്റിന്റെ നാലാം ദിനം ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here