മഞ്ഞപ്പടയുടെ പോര്; രണ്ടിലൊന്ന് ഇന്നറിയാം

അവസാന ശ്വാസം വരെ മഞ്ഞപ്പടയെ കൈവിടാത്ത കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഡേവിഡ് ജയിംസ് എന്ന മാന്ത്രികന് ഇനിയുള്ള മത്സരങ്ങള്‍ വിജയിപ്പിച്ചെടുക്കാതെ നിര്‍വ്വാഹമില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എതിരാളികള്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനം നില്‍ക്കുന്ന ഡല്‍ഹി ഡൈനാമോസാണ്. രാത്രി എട്ടിനാണ് കിക്കോഫ്. 11 കളികളില്‍ നിന്ന് ഏഴ് പോയിന്റ് മാത്രമുള്ള ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെകുറേ അസ്തമിച്ച് കഴിഞ്ഞു. എന്നാല്‍ 12 കളികളില്‍ നിന്ന് 14 പോയിന്റുമായി ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനിയും അട്ടിമറി സാധ്യതകള്‍ അവശേഷിക്കുന്നു. അതിനാലാണ് ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിനെ കൈവിടാതെ ഇരിക്കുന്നതും. മികച്ച മാര്‍ജിനില്‍ ജയിക്കുക മാത്രമാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നിലെ ഏക വഴി. ഏട്ട് മണിക്കാണ് മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here