രാജ്യത്ത് ആദ്യമായി ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി മുസ്ലീം വനിത; ജാമിദയ്ക്ക് വധഭീഷണി

ഇന്ത്യൻ ചരിത്രത്തിലാദ്യമായി മലപ്പുറത്ത് മുസ്ലീം വനിത ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി. മലപ്പുറം വണ്ടൂരിൽ ഖുറാൻ സുന്നത്ത് സൊസൈറ്റി ജനറൽ സെക്രട്ടറി ജാമിദയാണ് ഇമാം ആയത്. ഖുറാൻ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്‌കാരം.
സാധാരണ മുസ്ലീം സമുദായത്തിൽ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നൽകുന്നത്. എന്നാൽ ആ രീതി മാറ്റിമാറിച്ചാണ് ജാമിദ നമസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
പുരുഷന്മാർ തന്നെ നേതൃത്വം നൽകണമെന്ന് ഖുറാനിൽ പറഞ്ഞിട്ടില്ലെന്നാണ് സുന്നത്ത് സൊസൈറ്റിയുടെ വാദം. സ്ത്രീകൾ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത് വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.
അതേസമയം, നമസ്‌കാരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ജാമിദക്ക് വധഭീഷണിയുണ്ടെന്നും സൊസൈറ്റി ഭാരവാഹികൾ പറയുന്നു.
Muslim Woman Led Friday Prayers in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here