വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കണം; മുഖ്യമന്ത്രി

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന മതേതര ഭീഷണിയെ ശക്തമായി പ്രതിരോധിക്കാന്‍ കമ്മ്യൂണിസ്റ്റിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേ സമയം കോണ്‍ഗ്രസുമായി യാതൊരു സഖ്യവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വര്‍ഗീയ ശക്തികളെ നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവരികയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ചൈനയെ കുറിച്ചും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എല്ലാ രംഗത്തും ചൈന വലിയ കുതിപ്പ് നടത്തുന്നുണ്ടെന്നും ചൈനയുടെ സോഷ്യലിസ്റ്റ് മനോഭാവം മികച്ചതാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here