ബ്രസീലിൽ ഡാൻസ് ക്ലബിൽ വെടിവയ്പ്; 14 മരണം

ബ്രസീലിലെ ഡാൻസ് ക്ലബ്ബിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. ഫോർട്ടലെസയിലെ ‘ഫോറോ ഡോ ഗാഗോ’ ഡാൻസ് ക്ലബ്ബിൽ സായുധരായ അക്രമികൾ വെടിവെക്കുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
മയക്കുമരുന്നു മാഫിയക്കെതിരെ പോലീസ് നടത്തുന്ന നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് വെടിവെപ്പെന്ന് കരുതുന്നു.തൊട്ടടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിലേയും വീടുകളിലേയും ചുമരുകളിൽ വരെ വെടിയുണ്ടകളേറ്റ പാടുകളുണ്ടെന്ന് ദൃസ്സാക്ഷികൾ പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. അക്രമികൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here