ഉപ്പും മുളകും കാണാൻ വാശിപിടിച്ച് കുട്ടി; വീഡിയോ വൈറൽ
കാര്യം കാണാൻ കുട്ടികൾ പുറത്തെടുക്കുന്ന അവസാനത്തെ അടവാണ് കരച്ചിൽ. മിക്ക മാതാപിതാക്കൾക്കും തങ്ങളുടെ പിഞ്ചോമനയുടെ കണ്ണൊന്നു കലങ്ങിയാൽ സഹിക്കില്ല..ഇതു തന്നെയാണ് കുട്ടികളുടെ ആയുധവും. കുട്ടികളുടെ ഇത്തരം വാശിപിടിച്ചുള്ള കരച്ചിലുകൾ വീഡിയോയാക്കി മാതാപിതാക്കൾ തന്നെ സമൂഹമാധ്യമങ്ങളിൽ ഇടാറുണ്ട്. അത്തരം നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് വിടാൻ വാശിപിടിക്കുന്ന കുട്ടിയുടെ വീഡിയോയായിരുന്നു അതിൽ അവസാനത്തേത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഉപ്പും മുളകും പരമ്പര കാണാൻ വാശിപിടിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ ആണ്.
ഫഌവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും പരമ്പര കാണണമെന്ന് പറഞ്ഞായിരുന്നു കുട്ടിയുടെ കരച്ചിൽ. എന്നാൽ മാതാപിതാക്കൾ പരമ്പര നാളെ കാണിച്ചുതരാമെന്നും ഇപ്പോൾ ഉറങ്ങാൻ പറഞ്ഞിട്ടും കുട്ടി കൂട്ടാക്കിയില്ല. ഇന്ന് കാണിക്കാമെന്ന് പറഞ്ഞിട്ട് തന്നെ സീരിയൽ കാണിച്ചു തന്നില്ലെന്നും കുട്ടി കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.
ഫഌവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയ്ക്ക് ആരാധകരേറെയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ െേറ ഇഷ്ടപ്പെടുന്ന ഈ പരമ്പരയുടെ ഓരോ എപ്പിസോഡിനും യൂട്യൂബിൽ ലക്ഷക്കണക്കിന് കാണികളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here