Advertisement

മാരുതി വാഹനങ്ങള്‍ക്ക് കാത്തിരിപ്പ് കുറയും

January 28, 2018
1 minute Read
maruti

മാരുതിയുടെ ജനപ്രിയ മോഡലുകൾ ഉപഭോക്താക്കളിലേക്ക് ഇനി പെട്ടെന്നെത്തും. ഗുജറാത്തിലെ പ്ലാന്റില്‍ നിന്ന് ജനപ്രിയ മോഡലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ 2018-19 ല്‍ 2.5 ലക്ഷം യൂണിറ്റുകള്‍ അധികമായി ലഭ്യമാകും. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 31 വരെ 1.5 ലക്ഷം വാഹനങ്ങള്‍ ഗുജറാത്ത് പ്ലാന്റില്‍ നിര്‍മ്മിക്കും. ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ചതു കൊണ്ടാണിത്. പ്രിമീയം ഹാച്ച്ബാക്ക് ബലേനോ ഇവിടെയാണ് നിര്‍മ്മിക്കുന്നത്. എ,ബി എന്നീ രണ്ട് ഷിഫ്റ്റുകളിലായി ഇപ്പോള്‍ പ്ലാന്റില്‍ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കൂടുതല്‍ ഉല്‍പ്പാദനം സാധ്യമാകും.

ബലേനോയ്ക്ക് 6 മാസം വരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 8 മുതല്‍ 10 ആഴ്ചകളില്‍ ബലേനോ ലഭ്യമാണ്. ഗുജറാത്ത് പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ മനേസറിലെയും,ഗുഡ് ഗാവിലെയും പ്ലാന്റുകള്‍ക്ക് മറ്റ് മോഡലുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. ഇഷ്ട വാഹനത്തിനായി മാസങ്ങള്‍ കാത്തിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. പുതുതലമുറ സ്വിഫ്റ്റും ഗുജറാത്തില്‍ നിന്നാവും ഉല്‍പ്പാദിപ്പിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top