ലുങ്കി ഡാന്‍സ് പാട്ടിനോടുള്ള പ്രണയം തുറന്ന് പറഞ്ഞ് സൗത്താഫ്രിക്കന്‍ ‘ലുങ്കി’

ക്രിക്കറ്റ് ആരാധകര്‍ക്ക് ലുങ്കി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് സൗത്താഫ്രിക്കന്‍ പേസ് ബൗളര്‍ ലുങ്കി എന്‍ഗിഡിയെയാകും. ക്രിക്കറ്റിലെ പല താരങ്ങളുടെയും പേരുകള്‍ നമ്മെ ചിരിപ്പിക്കുന്നതാണ്. ട്രോളന്‍മാര്‍ക്ക് അത്തരം പേരുകള്‍ ഏറെ പ്രിയപ്പെട്ടതും. അത്തരത്തിലുള്ള ഒരു വെറൈറ്റി പേരാണ് ‘ലുങ്കി എന്‍ഗിഡി’. ഇന്നത്തെ ലുങ്കി എന്‍ഗിഡിയുടെ ട്വീറ്റാണ് ക്രിക്കറ്റ് ആരാധകര്‍ ആഘോഷിക്കുന്നത്. ഐപിഎല്‍ താരലേലത്തില്‍ 50 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലുങ്കി എന്‍ഗിഡിയെ സ്വന്തമാക്കിയ ശേഷമാണ് ലുങ്കി എന്‍ഗിഡിയുടെ ട്വീറ്റ്. തന്നെ സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എന്‍ഗിഡി നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് നന്ദി അറിയിച്ചത്. എല്ലാവര്‍ക്കും വണക്കമെന്നും ഇന്ത്യയില്‍ വന്ന് ലുങ്കി ഡാന്‍സ് കളിക്കാന്‍ കാത്തിരിക്കുകയാണെന്നും തമാശ രൂപേണ എന്‍ഗിഡി ട്വിറ്റില്‍ കുറിച്ചു. ഒരിക്കല്‍ കൂടി ഒരുപാട് ഇഷ്ടപ്പെട്ട ലുങ്കി ഡാന്‍സ് പാട്ട് കേട്ടുവെന്നും ട്വിറ്റില്‍ ഉണ്ട്. ലുങ്കിയുടെ ലുങ്കി ഡാന്‍സ് പ്രണയമെന്നും പറഞ്ഞ് ക്രിക്കറ്റ് ആരാധകര്‍ ആഘോഷിക്കുകയാണ് സൗത്താഫ്രിക്കന്‍ താരത്തിന്റെ രസകരമായ ട്വിറ്റ്.
Thank you @SriniMama16 for picking me at #CSK. A big vanakkam to all CSK fans. Can’t wait to do the Lungi Dance and entertain you all. @ChennaiIPL #CSK #SummerIsComing #IPLAuction pic.twitter.com/chwcLQMQ0B
— Lungi Ngidi (@YengadiLungi) January 28, 2018
Just listened to the #LungiDance song loving it already ❤?
— Lungi Ngidi (@NgidiLungi) January 28, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here