പത്മാവത് റിലീസിനോടനുബന്ധിച്ച സംഘർഷം: 47 പേർ അറസ്റ്റിൽ

പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം ‘പത്മാവത്’ റിലീസിനോടനുബന്ധിച്ച് ഗുരുഗ്രാമിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 47 പേർ അറസ്റ്റിൽ. ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള രഹേജ മാളിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഗുരുഗ്രാമിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഹരിയാന സർക്കാർ പ്രത്യേക സംഘം (എസ്.ഐ.ടി) രൂപീകരിച്ചിരുന്നു.
ചിത്രത്തിൽ രജപുത്ര സ്ത്രീകളെ അവഹേളിക്കുന്നുവെന്നും രജപുത്ര സംസ്‌കാരത്തെ വൃണപ്പെടുത്തുന്നുവെന്നും പറഞ്ഞാണ് വിവിധ ഹിന്ദു സംഘടനകൾ ചിത്രത്തതിനെതിരെ രംഗത്തെത്തിയത്. സെൻസർ ബോർഡും ചിത്രത്തിന് അനുമതി നൽകിയിരുന്നില്ല. ശേഷം പത്മാവതി എന്നായിരുന്ന ചിത്രത്തിന്റെ പേര് പത്മാവത് എന്ന് മാറ്റി, ഗാനരംഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയതോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here