ഭൂമിയിലെ സ്വർഗം വൃത്തിയാക്കുകയാണ് ഈ അഞ്ചുവയസ്സുകാരി

ഭൂമിയിലെ സ്വർഗം അതാണ് കാശ്മീർ. ആ സ്വർഗത്തിന്റെ തലസ്ഥാനം ശ്രീനഗറും. ദിനംപ്രതി നൂറ് കണക്കിന് വിനോദസഞ്ചാരികളാണ് ശ്രീനഗറിലേക്ക് ഒഴുകിയെത്തുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം ദാൽ തടാകമാണ്. മേലെയുള്ള ആകാശത്തിന്റെ നീലിമയും ചുറ്റുമുള്ള പ്രകൃതിയുടെ മനോഹാരിതയുമെല്ലാം ഒരു കാൻവാസ് എന്ന പോലെ ഒപ്പിയെടുത്ത് പ്രദേശത്തിന്റെ മനോഹാരിത പ്രതിഫലിപ്പിക്കുന്ന കണ്ണാടി പോലെയാണ് ദാൽ തടാകം.
എന്നാൽ തടാകത്തിന്റെ ഇന്നത്തെ അവസ്ഥയെന്തെന്നറിയുമോ ? പായലും മാലിന്യവും നിറഞ്ഞ് നാശത്തിലേക്കാണ് ഇന്ന് ദാൽ തടാകം ഒഴുകുന്നത്. നൂറുകണക്കിനെത്തിയ സഞ്ചാരികൾ തടാകത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മാലിന്യവും അവിടേക്ക് വലിച്ചെറിഞ്ഞിട്ട് പോയി.
ഇതുകണ്ട് മനംമടുത്ത ജന്നത്ത് എന്ന അഞ്ചുവയസ്സുകാരി ഒടുവിൽ ദാൽ തടാകത്തിന്റെ മനോഹാരിത വീണ്ടെടുക്കാൻ തന്റെ അച്ഛനുമൊത്ത് ഇറങ്ങി തിരിക്കുകയായിരുന്നു.
വിനോദ സഞ്ചാരികൾ മാത്രമല്ല പ്രദേശത്തുള്ളവരും ഭക്ഷണ സാധനങ്ങളുടെ പായ്ക്കറ്റുകളും, വെള്ളം കുപ്പിയുമെല്ലാം തടാകത്തിലേക്ക് അലസമായി വലിച്ചെറിയുകയാണ്. ഇതിന് പകരം അവിടെ സ്ഥാപിച്ചിരിക്കുന്ന ചവിറ്റുകൊട്ടകളിൽ ചവറുകൾ നിക്ഷേപിക്കാൻ ആളുകൾ തയ്യാറാകണമെന്നും ജന്നത്ത് പറയുന്നു.
ഭൂമിയിലെ സ്വർഗമായ കാശ്മീരിലെ ദാൽ തടാകം മാലിന്യമുക്തമാക്കാനുള്ള ജന്നത്തിന്റെയും പിതാവിന്റെയും പരിശ്രമത്തിന് ഒരു സല്യൂട്ട്.
5 year old cleaning up kashmir dal lake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here