സുപ്രധാന പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കി ഗ്രാമി വേദിയിൽ തിളങ്ങി ബ്രൂണോ മാഴ്‌സ്
വിഖ്യാത ഗ്രാമി പുരസ്‌കാരവേദിയിലെ ഇത്തവണത്തെ താരം ബ്രൂണോ മാഴ്‌സ് ആയിരുന്നു. സോങ് ഓഫ് ദ ഇയർ, ആൽബം ഓഫ് ദ ഇയർ, റെക്കോഡ് ഓഫ് ദ ഇയർ എന്നീ പ്രധാന പുരസ്‌കാരങ്ങൾ നേടിയാണ് ബ്രൂണോ സോഴ്‌സ് ഗ്രാമി വേദിയിലെ താരമായത്.
‘ദാറ്റ്‌സ് വാട്ട് ഐ ലൈക്ക്’ എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബ്രൂണോയിലെത്തിച്ചത്. 24കെ മാജിക്ക് എന്ന ബ്രൂണോയുടെ ആൽബം റെക്കോഡ് ഓഫ് ദ ഇയറായും ആൽബം ഓഫ് ദ ഇയറായും തിരഞ്ഞെടുക്കപ്പെട്ടു. ആർ ആന്റ് ബി പെർമോൻസിനുള്ള പുരസ്‌കാരത്തിൽ മികച്ച ഗാനമായി ദാറ്റ്‌സ് വാട്ട് ഐ ലെക്കും ആൽബമായി 24കെ മാജിക്കും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച റാപ്പ് ആൽബം, മ്യൂസിക് വീഡിയോ, റാപ്പ് സോങ്ങ്, റാപ്പ് പെർഫോർമൻസ്, റാപ്പ് ഓർ സങ് പെർഫോമൻസ് എന്നീ വിഭാഗങ്ങളിൽ കെൻട്രിക്ക് ലാമർ പുരസ്‌കാരം നേടി. മികച്ച നവാഗത സംഗീതജ്ഞർക്കുള്ള ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് പുരസ്‌കാരം അലെസിയ കാര നേടി. മികച്ച പോപ് സോളോ പെർഫോമൻസിനുള്ള പുരസ്‌കാരം നേടിയത് എഡ് ഷീരന്റെ ഷെയ്പ്പ് ഓഫ് യു ആണ്. മികച്ച് പോപ് വോക്കൽ ആൽബമായി എഡ് ഷീരന്റെ തന്നെ ഡിവൈഡും തെരഞ്ഞെടുത്തു.
grammy 2018 winners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here