പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായി തുടരും

കണ്ണൂര്‍ സിപിഎം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. നിലവിലെ സെക്രട്ടറിയായ പി.ജയരാജന്‍ തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരും.
പൊതുചര്‍ച്ചയില്‍ പി.ജയരാജനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അത്തരം സാഹചര്യമുണ്ടെങ്കിലും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ പി.ജയരാജന്‍ തന്നെയാണ് യോഗ്യനെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തനിക്കെതിരെ ഉയര്‍ന്ന വ്യക്തിപൂജ വിവാദവും അതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച വിമര്‍ശനങ്ങളും താന്‍ പാര്‍ട്ടിക്ക് വിധേയപ്പെട്ട് സ്വീകരിക്കുന്നതായി ജയരാജന്‍ തന്നെ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടറിയ്‌ക്കൊപ്പം ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഇന്ന് തിരഞ്ഞെടുത്തു. മൂന്നാം തവണ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന നേതാക്കളില്‍ ഒരാളാണ് പി.ജയരാജന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here