കേന്ദ്ര സര്‍ക്കാരിനെ വാനോളം പുകഴ്ത്തി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ വാനോളം പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമായി. മുത്തലാഖ് ബില്‍ പാസാക്കാന്‍ ഉടന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് രാഷ്ട്രപതി തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചും രാഷ്ട്രപതി സംസാരിച്ചു. ഇന്ത്യയുടെ സാമ്പത്തികമായ ഉയര്‍ച്ചയ്ക്ക് 2018 വലിയ പ്രധാന്യം വഹിക്കുമെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. സര്‍ക്കാര്‍ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കി. അടല്‍ പെന്‍ഷന്‍ സ്‌കീം 80 ലക്ഷം പേര്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും രാഷ്ട്രപതി തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
I hope the Triple Talaq Bill will be passed soon so that the Muslim women can live a life of dignity and without fear: President Ram Nath Kovind #BudgetSession pic.twitter.com/DEQnf6VLya
— ANI (@ANI) January 29, 2018
2.70 Lakh Common Service Centers have been set up across the nation. These Centers provide digital service at low rates for various services even in the far off remote areas: President Ram Nath Kovind #BudgetSession pic.twitter.com/rtJYEFHNSU
— ANI (@ANI) January 29, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here