ഈ മോഡലിങ് കമ്പനിയിൽ മോഡലാകണമെങ്കിൽ പ്രായം 45 കഴിഞ്ഞിരിക്കണം !

This Agency Hires Only Older Models

യൗവ്വനത്തിൽ മാത്രം തിളങ്ങാൻ സാധിക്കുന്ന മേഖലയാണ് മോഡലിങ്. മുഖത്ത് പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മോഡലിങ് രംഗത്തോട് വിടപറയേണ്ടി വരും, അല്ലെങ്കിൽ നിങ്ങൾ മറ്റേതെങ്കിലും മേഖലയിൽ പ്രശസ്തിയാർജിച്ച വ്യക്തിയായിരിക്കണം. എന്നാൽ ഇവിടെ ഒരു മോഡലിങ് കമ്പനിയിൽ മൊഡലാകാൻ 45 വയസ്സുകഴിഞ്ഞിരിക്കണമെന്ന് നിർബന്ധമാണ് !

മോസ്‌കോയിലെ ഓൾഡുഷ്‌ക എന്ന മോഡലിങ് കമ്പനിയിലാണ് പ്രായമായവരെ മോഡലായി തെരഞ്ഞെടുക്കുന്നത്. സൗന്ദര്യത്തിന്റെ മാനദണ്ഡം യൗവ്വനമല്ലല്ലോ…ഇതുതന്നെയാണ് കമ്പനി മുമ്പോട്ട് വയ്ക്കുന്ന ആശയവും.

ഓൾഡുഷ്‌കയുടെ മോഡലുകളായി എത്തുന്നത് മുടി നരച്ച് തൊലി ചുളുങ്ങിയവരാണ്. മിക്കവരുടേയും പ്രായം ആറുപതും എൺപതുമൊക്കെയാണ്.

കമ്പനിയുടെ ഫോട്ടോഗ്രാഫർ ഇഗോർ ഗവറുടേതായിരുന്നു ഈ വേറിട്ട ആശയം.

“В нашей культуре огромную силу имеет стереотип, что женщина выглядит хорошо, если выглядит моложе своих лет. Своей деятельностью мы пытаемся изменить эту установку, показываем, что красота лежит за пределами измерений «моложе-старше»”. Из интервью Игоря Гавара @gavarigor, основателя модельного агентства Oldushka, проекту @makersofsiberia http://makersofsiberia.com/lyudi/oldushka.html Фотограф: @ksenia404 Макияж: @dashadragge Причёски: Елена Минаева Съёмочная площадка – наши любимые @qweex.campus Поддержка всегда и во всём @volodiashadrin Ребята, спасибо вам огромное!😚💖

A post shared by O L D U S H K A (@oldushkamodels) on

സൗന്ദര്യം എന്ന് പറഞ്ഞാൽ വീഞ്ഞ് പോലെയാണ്. പ്രായം കൂടുംതോറും സൗന്ദര്യം വർധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

This Agency Hires Only Older Models

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More